Wed. Jan 22nd, 2025
woman forced to carry husband's relative on shoulders in Madhya Pradesh

 

ഭോപ്പാൽ:

മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ വീട്ടുകാരുടെ കൊടും ക്രൂരതസ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി ഒന്നിച്ച് താമസിച്ചതിന് ആണ് ശിക്ഷയെന്ന് പോലീസ് വ്യക്തമാക്കി.

യുവതി ബന്ധുവിനെ തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. ഭർത്താവ് അടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീക്ക് ചുറ്റും ​ഗ്രാമവാസികൾ വടിയും ക്രിക്കറ്റ് ബാറ്റുമായി നടക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നടക്കുന്നത് പതുക്കയാകുന്നതോടെ ചിലർ വടിയും ബാറ്റുമുപയോ​ഗിച്ച് സ്ത്രീയെ മർദ്ദിക്കുകയും ചെയ്യുന്നുണ്ട്.

മധ്യപ്രദേശിലെ ​ഗുണ ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മറ്റൊരാളെ തോളിലേറ്റി യുവതി നടക്കാന്‍ നിര്‍ബന്ധിതയായത്. ഭർത്താവിന്റെ കൂടെ സമ്മതപ്രകാരം ഇരുവരും വിവാഹമോചനം നേടിയിട്ടുണ്ട്. അത് കണക്കിലെടുക്കാതെയാണ് ബന്ധുക്കളുടെ ക്രൂരത.

https://www.youtube.com/watch?v=sp0xGG3vUpY

By Athira Sreekumar

Digital Journalist at Woke Malayalam