Mon. Dec 23rd, 2024
തിരുവനന്തപുരം/ കൊച്ചി:

തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോൾ വില 91 കടന്നു.

ഡീസൽ വില  86 നടുത്തെത്തി. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ ലിറ്ററിന് 89. 56 രൂപയാണ് ഇന്നത്തെ വില. ദില്ലിയിൽ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസൽ വില 79 രൂപ 70 പൈസ. 

പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ദില്ലിയില്‍ കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

By Divya