Tue. Apr 8th, 2025 3:38:57 AM
ന്യൂഡൽഹി:

പ്രതിരോധ മേഖലയില്‍ വിവിധ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ സൈന്യവും ഇന്ത്യന്‍ സൈന്യവും സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സൗദി സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക.

ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എംഎം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യ സന്ദര്‍ശിച്ചത്.

ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. ഇതിന് പിന്നാലെയാണ് സംയുക്ത സൈനിക പ്രകടനം നടത്തുമെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്

By Divya