Thu. Jan 23rd, 2025
ദോഹ:

കൊവിഡ് പോരാളികളായ മുൻനിര ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ച സൗജന്യ വിമാനടിക്കറ്റിനുള്ള ബുക്കിംഗ് തീയതി നീട്ടി. 2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്റ്റംബർ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ ട്വീറ്റിൽ അറിയിച്ചു. നേരത്തെ 2020 ഡിസംബർ 10 വരെയുള്ള യാത്രയ്ക്കായി നവംബർ 26 വരെയായിരുന്നു ബുക്കിംഗ് അനുവദിച്ചിരുന്നത്.

ക്യാംപെയ്‌ന്റെ ഭാഗമായി നേരത്തെ ടിക്കറ്റ് എടുത്തവരിൽ ഇതുവരെ യാത്രയ്ക്ക് കഴിയാതിരുന്നവർക്ക് ടിക്കറ്റ് ഇനിയും ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകർക്കുള്ള നന്ദി പ്രകടമാക്കിയാണ് ‘താങ്ക് യു ഹീറോസ് ‘ എന്ന ക്യാംപെയ്‌നിലൂടെ ആഗോള തലത്തിലുള്ള മുൻനിര ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞ മെയിൽ 1,00,000 സൗജന്യ വിമാനടിക്കറ്റ് പ്രഖ്യാപിച്ചത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയ്ക്കാണ് ടിക്കറ്റ് ലഭിച്ചത്.

By Divya