Sat. Apr 20th, 2024
കൊച്ചി:

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്.

ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തൽ. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം

By Divya