Mon. Dec 23rd, 2024
Puducherry CM V Narayanasamy

 

പുതുച്ചേരി:

പുതുച്ചേരിയിൽ വീണ്ടും കോൺഗ്രസ് നേതാവിന്റെ രാജി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാറാണ് രാജിവച്ചത്. ഇതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുള‌ള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി

സർക്കാരിൽ വിശ്വാസം നഷ്‌ടപ്പെട്ടതായി ജോൺകുമാർ അറിയിച്ചു. ജോൺകുമാറും ബിജെപിയിൽ ചേരുമെന്നാണ് സൂചന. വലിയ ജനപിന്തുണയുള‌ള നേതാവാണ് ജോൺകുമാർ. ആകെ 33 സാമാജികരുള‌ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. ആരോഗ്യമന്ത്രി മല്ലവി കൃഷ്‌ണറാവു ഉൾപ്പടെ നാല് എംഎൽഎമാർ മുൻപ് രാജിവച്ചിരുന്നു.

https://www.youtube.com/watch?v=p_ruOwcH1rU

By Athira Sreekumar

Digital Journalist at Woke Malayalam