Mon. Dec 23rd, 2024
ദുബായ്:

മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും  കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി മഞ്ഞ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

രാവിലെ പതിനൊന്നു വരെയും മിക്കയിടങ്ങളിലും മൂടൽ മഞ്ഞാണ്. കഴിഞ്ഞദിവസം അൽ ദർഫ മേഖലയിൽ 8.5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. തണുപ്പും വരണ്ടകാലാവസ്ഥയുമാണു വൈറസ് രോഗാണുക്കൾ വ്യാപിക്കാനുള്ള യോജിച്ച അന്തരീക്ഷം. അതു കൊണ്ടു തന്നെ കൊവിഡ് വ്യാപനത്തിന്റെ തോത് വർധിക്കാൻ യോജ്യമായ കാലാവസ്ഥയാണ് ഇതെന്നാണ് മുന്നറിയിപ്പ്. പുലർച്ചെയുള്ള യാത്രകൾ കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം. അതേസമയം അൽഐൻ, ഫുജൈറ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നു.

By Divya