Mon. Dec 23rd, 2024
പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

കർഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾ കിറ്റ് ഷെയർ ചെയ്‌തെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം. നിരവധി പേർ ദിശയുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ദിശയെ വിട്ടയക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടു.

പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ പ്രമേയം പാസാക്കി സിപിഐഎം പോളിറ്റ് ബ്യൂറോ. ടൂള്‍ കിറ്റ് കേസില്‍ ദിഷയെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞു.

https://youtu.be/wb7vOLWvVQE