Thu. Dec 19th, 2024
ബിജ്‌നോര്‍:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയ മോദി പക്ഷെ അത് നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

മോദി ജിയെ എന്തിനാണ് രണ്ടാം വട്ടവും ജനങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ഞാന്‍ ഇടക്ക് ആലോചിക്കാറുണ്ട്. ഒരുപക്ഷെ മോദിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നിരിക്കാം. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാം.

ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ
തിരഞ്ഞെടുപ്പില്‍ അദ്ദേഹം കര്‍ഷകരും തൊഴിലില്ലായ്മയും തുടങ്ങി ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. പക്ഷെ, എന്നിട്ടെന്തുണ്ടായി? ഒന്നുമുണ്ടായില്ല,പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. യോഗി സര്‍ക്കാരിനെതിരെ കര്‍ഷകസമരം ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

By Divya