Mon. Dec 23rd, 2024
എറണാകുളം:

എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ച മുതൽ  മഠത്തിൽ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മഠം അധികൃതര്‍ പൊലീസിന് പരാതി നല്‍കി. കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്.

By Divya