Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന്
തിരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമസഭാ
തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അത് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. വരാനിരിക്കുന്ന വിവിധ പരീക്ഷകളും പരിഗണിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചര്‍ച്ച നടത്തി.

By Divya