Fri. Apr 4th, 2025
ന്യൂഡല്‍ഹി:

കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയ്ക്ക് ശരിയായ മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാല്‍വന്‍ താഴ്വര, പാന്‍ഗോങ് തടാകം എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവും ബഫര്‍സോണ്‍ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനയ്ക്ക് അടിയറവെച്ചതെന്ന് ആന്റണി പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

By Divya