Sun. Jan 19th, 2025
മുംബൈ:

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ തിരികെ വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ശിവസേന ഉന്നയിച്ചിരിക്കുന്നത്.ബിജെപിയുടെ കളിപ്പാവ മാത്രമാണ് കോഷിയാരി എന്ന് പറഞ്ഞ പത്രം ഗവര്‍ണറുടെ ഓഫീസിന്റെ മാന്യത അദ്ദേഹം നശിപ്പിക്കുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു.

” കേന്ദ്ര അഭ്യന്തര മന്ത്രാലയം ഭരണഘടനയോടും നിയമങ്ങളോടും എന്തെങ്കിലും ബഹുമാനം കാണിക്കുന്നുണ്ടെങ്കില്‍ ഗവര്‍ണറെ തിരികെ വിളിക്കണം,” ശിവസേന സാമ്‌നയില്‍ എഴുതി.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിവിഐപി വിമാനം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാത്തതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്

By Divya