ദോഹ:
മ്യാന്മറിലെ സമീപകാല സംഭവവികാസങ്ങളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുകയാണ് ഖത്തര്‍. രാജ്യത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കുമെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. നിരപരാധികളായ സാധാരണക്കാരാണ് ഇതിന് വില നൽകേണ്ടിവരുകയെന്നും ഖത്തര്‍ പ്രതിനിധി ഐക്യരാഷ് ട്രസഭയിൽ പറഞ്ഞു.
മനുഷ്യാവകാശ കൗണ്‍സിലിൻെറ 29ാമത് പ്രത്യേക സെഷനില്‍ ‘മ്യാന്മറിലെ പ്രതിസന്ധിയുടെ മനുഷ്യാവകാശ പ്രത്യാഘാതങ്ങള്‍’എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ഖത്തര്‍. ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്സ് അല്ല മഖ്ബൂല്‍ അല്‍ അലിയാണ് ഖത്തറിന് വേണ്ടി സംസാരിച്ചത്.