തിരുവനന്തപുരം:
റെയിൽവേ ബജറ്റിൽ തമിഴ്നാടിനെ കൈയയച്ച് സഹായിച്ചും കേരളത്തിനു നേരെ കണ്ണടച്ചും കേന്ദ്രം. കേരളത്തിനുള്ള തുക വർദ്ധന തമിഴ്നാടിന് വർധിപ്പിച്ചതിൻറെ നേർപകുതി മാത്രമെന്ന് 2019 മുതലുള്ള മൂന്ന് ബജറ്റുകളും അടിവരയിടുന്നു.
2019 -2020 സാമ്പത്തിക വർഷം 2410 കോടിയാണ് തമിഴ്നാടിനെങ്കിൽ 2021-22 കാലയളവിൽ ഇത് 2972 കോടിയായി. അതേസമയം 2019-20 ൽ കേരളത്തിന് ലഭിച്ച തുക 667 കോടിയായിരുന്നു. പുതിയ ബജറ്റിലിത് 871 കോടിയായി ഉയർന്നു. ഫലത്തിൽ മൂന്ന് ബജറ്റുകളിലുമായി ഇരു സംസ്ഥാനങ്ങൾക്കും ലഭിച്ച തുകയിൽ വലിയ അന്തരമാണുള്ളത്. ഇക്കാലയളവിൽ തമിഴ്നാട് വിഹിത വർധന 562 കോടിയാണെങ്കിൽ കേരളത്തിന് 204 കോടി മാത്രമാണ്.