Fri. Mar 29th, 2024
ജി​ദ്ദ:

സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ലും പ​ണം അ​തി​വേ​ഗം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഈ മാ​സം 21 മു​ത​ൽ പ്രാബല്യത്തിൽ വ​രും. വ്യ​ത്യ​സ്​​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ത​മ്മിൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തെ​ന്ന്​ സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) പ്ര​ഖ്യാ​പി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വി​ധാ​ന​ സൗ​ക​ര്യ​ങ്ങ​ളും സ​ജീ​വ​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ട ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പു​തി​യ സം​വി​ധാ​നം നിലവിൽ വ​രു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കമ്പനികൾക്കും വ്യ​ക്തി​ക​ൾ​ക്കും വി​വി​ധ ബാ​ങ്കു​ക​ൾ​ക്കുമിടയിൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലും ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ത​ത്ക്ഷണം പ​ണം കൈ​മാ​റ്റം ചെ​യ്യ​ൽ വ​ള​രെ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.

By Divya