Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.

അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ? ചിലര്‍ക്ക് ഹൃദയാഘാതം വരും മറ്റ് ചിലര്‍ക്ക് പനിയും ദലാല്‍ പറഞ്ഞു.ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്രയാണെന്നും ഒരു വര്‍ഷത്തില്‍ രാജ്യത്ത് എത്ര പേര്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

ദല്‍ഹിയില്‍ മരിച്ച് വീണവര്‍ ഏതെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചവരല്ലെന്നും അവര്‍ സ്വന്തം ഇഷ്ടപ്രകാരം വിധി ചോദിച്ചുവാങ്ങിയതാണെന്നും ദലാല്‍ പറഞ്ഞു.

By Divya