Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ‘ടൂള്‍ കിറ്റ്’ പ്രതിഷേധ പരിപാടികളില്‍ ആദ്യ അറസ്റ്റ്.
21 വയസ്സുകാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. യുവ പരിസ്ഥിതിപ്രവര്‍ത്തകയാണ് ദിഷ രവി.
ബെംഗളൂരുവില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രെറ്റ തുന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.

By Divya