Mon. Dec 23rd, 2024
കാസര്‍ഗോഡ്:

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാലുടന്‍ സിഎഎ നടപ്പാക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. കേരളത്തിലൊരിക്കലും ഈ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണ് അര്‍ത്ഥമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് ആളുകളെ പതുക്കെ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനുള്ള ചില ശ്രമങ്ങള്‍ നടത്തുകയാണ്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചരിപ്പിക്കുന്നത് ആർഎസ്എസ് ആണ്. അവര്‍ നടത്തുന്ന ഭീഷണിയെ നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലെ ചിലര് വര്‍ഗീയ നിലാപടുകള്‍ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

By Divya