തിരുവനന്തപുരം:
രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം തുടങ്ങുന്നു. ഏകദേശം പത്തരയേക്കറോളം വരുന്ന സ്ഥലത്താണ് ആദ്യത്തെ ക്യാംപസ് തയ്യാറാവുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിച്ചിരുന്ന IIITMK ആണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നവേഷൻ & ടെക്നോളജി ആയി മാറുന്നത്. ഇത് സംസ്ഥാനത്തെ 16ആമത്തെ സർവകലാശാലയാണ്.
ലോക റാങ്കിങ്ങിൽ ആദ്യ 200നകത്ത് എത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. വിദേശ വിദ്യാർത്ഥികളെ ഉൾപ്പെടെ ആകർഷിക്കുക എന്നതാണ് ലക്‌ഷ്യം. ഡിജിറ്റൽ സയൻസിൽ ബിരുദാനന്തര ബിരുദം, ഗവേഷണ പഠനം എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത് .