Thu. Jan 23rd, 2025
Mani C Kappan
തിരുവനന്തപുരം:

യു ഡി എഫ് ഘടകകക്ഷിയാകുമെന്ന് മാണി സി കാപ്പന്‍. അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യുഡിഎഫ് ഘടക
കക്ഷിയായിട്ടായിരിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.എന്‍സിപി കേന്ദ്രനേതൃത്വം കൈവിട്ടിട്ടില്ലെന്നും മാണിസി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങള്‍ തന്നോടൊപ്പമാണെന്നും മാണിസി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം കാപ്പന് രാഷ്ട്രീയ പ്രസക്തിയില്ലെന്ന് എവിജയരാഘവന്‍ പറഞ്ഞു.

പാലാ സീറ്റ് ലഭിക്കാത്ത പക്ഷം യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി. കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുന്നതിന് മുമ്പ് മുന്നണി പ്രവേശനത്തില്‍ തീരുമാനം അറിയിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

By Divya