Wed. Jan 22nd, 2025
കൊല്‍ക്കത്ത:

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. പൗരത്വ നിയമം മുസ്‌ലിങ്ങള്‍ക്കെതിരല്ല. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല’, ഷാ പറഞ്ഞു.

പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ മമതയ്ക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ഷാ ചോദിച്ചു. നേരത്തെ പൗരത്വ നിയമത്തിനെതിരെ ബംഗാളില്‍ പ്രമേയം പാസാക്കിയിരുന്നു.കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.

By Divya