Wed. Jan 22nd, 2025
ലണ്ടന്‍:

ബ്രിട്ടീഷ് മാധ്യമമായ ബിബിസി വേള്‍ഡ് ന്യൂസിനെ നിരോധിച്ച ചൈനയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള വിവാദമായ ബിബിസി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാധ്യമത്തെ രാജ്യത്ത് നിരോധിച്ചത്.

ബിബിസിയെ നിരോധിച്ചത് മാധ്യമസ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു.

By Divya