Thu. Dec 19th, 2024
ഗുവാഹത്തി:

​തിരഞ്ഞെടുപ്പിന് മുമ്പ്​ പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ച് അസം സർക്കാർ.മദ്യത്തിന്റെ നികുതിയിൽ25ശതമാനവും കുറവ്​ വരുത്തി​. ഇന്ന്​ അർദ്ധരാത്രി മുതൽ ഇളവ്​ നിലവിൽ വരും.രാജ്യത്ത്​ ഇന്ധനവില റോക്കറ്റ്​ പോലെ കുതിക്കുന്ന സാഹചര്യത്തിലാണ്​ സർക്കാറിന്‍റെ നടപടി.വെള്ളിയാഴ്ച അസം ധനമന്ത്രി ഹിമന്ത്​ ബിശ്വാസ്​ ശർമ്മ അവതരിപ്പിച്ച വോട്ട്ഓൺ അക്കൗണ്ടിലാണ്​ ഇതു സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനമുണ്ടായത്.

അതേസമയം, രാജ്യത്ത്​ ഇന്ധനവില അനുദിനം വർദ്ധിക്കുകയാണ്. കേരളമടക്കം പല
സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന്​ 90 രൂപ കഴിഞ്ഞിട്ടുണ്ട്​​.

By Divya