Wed. Jan 22nd, 2025
വാഷിംഗ്ടണ്‍:

മ്യാന്‍മാറിലെ സൈന്യത്തലവന്മാര്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മ്യാന്‍മാര്‍ സൈന്യത്തലവന്മാര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്.
അമേരിക്ക മ്യാന്‍മാറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു.

By Divya