Fri. Apr 26th, 2024
ദ​മ്മാം:

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ഓ​സ്​​ക്കാറി​ൻറെ 93ാമ​ത് പു​ര​സ്​​കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക​യി​ൽ സൗ​ദി സി​നി​മ​യും ഇ​ടം​പി​ടി​ച്ചു. അ​റ​ബ്​​ലോ​ക​ത്തെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​കാ​രി ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത ‘സ്കെ​യി​ൽ​സ്’ ആ​ണ് അ​ഭി​മാ​ന​നേ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഓ​സ്‌​ക്കാറി​ൻറെ അ​ന്താ​രാ​ഷ്​​ട്ര ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന് എ​ൻ​ട്രി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി ഫി​ലിം ക​മ്മീഷ​നു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സ​മി​തി​യാ​ണ് ഓ​സ്‌​ക്കാർ പ​ട്ടി​ക​യി​ലേ​ക്ക് ‘സ്കെ​യി​ൽ​സ്’ തിര​ഞ്ഞെ​ടു​ത്ത​ത്. ‘ലേ​ഡി ഓ​ഫ് ദ ​സീ’ എ​ന്ന​താ​ണ് ചി​ത്ര​ത്തി​ൻറെ മ​റ്റൊ​രു പേ​ര്. ഒ​ട്ടേ​റെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ, നി​റ​ഞ്ഞ സ​ദ​സ്സി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച ചി​ത്ര​ത്തെ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ വ​ര​വേ​റ്റ​ത്. ഇ​തി​ന​കം വെ​റോ​ണ ഫി​ലിം പ്രൈ​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്‌​തു. അ​റ​ബ് ച​ല​ച്ചി​ത്ര ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ബ​സീ​മ ഹ​ജ്ജാ​ർ, അ​ഷ്‌​റ​ഫ് ബ​ർ​ഹൂം, യാ​ക്കൂ​ബ് അ​ൽ​ഫ​ർ​ഹാ​ൻ എ​ന്നി​വ​രാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ​ത്.

By Divya