Sun. Dec 22nd, 2024
ദോഹ:

രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണയുടെ കൊവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. അധികം താമസിയാതെ വാക്‌സീന്‍ രാജ്യത്ത് വിതരണം ചെയ്യും. സുരക്ഷിതവും ഫലപ്രദവുമാണ് മോഡേണയുടെ കൊവിഡ് വാക്‌സീന്‍ എന്നാണ് ഇതുവരെയുള്ള സമഗ്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

അധികം താമസിയാതെ മോഡേണയുടെ വാക്‌സീന്‍ വിതരണം ചെയ്യുന്നതോടെ വാക്‌സിനേഷന്‍ ക്യംപെയ്ന്‍ വിപുലീകരിക്കുമെന്ന് മന്ത്രാലയം കൊവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.നിലവില്‍ ഫൈസര്‍-ബയോടെക് വാക്‌സീന്‍ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. രണ്ടു വാക്‌സീനുകളും സുരക്ഷിതവും ഫലപ്രദവുമായതിനാല്‍ ഏത് വാക്‌സീന്‍ ആണ് ലഭിക്കുന്നതെന്നോര്‍ത്ത് ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും ഡോ അല്‍ഖാല്‍ വ്യക്തമാക്കി.

By Divya