Mon. Dec 23rd, 2024
തിരുവനന്തപുരം:

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷായും യോഗി ആദിത്യനാഥുമുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍പട സംസ്ഥാനത്തേക്ക്. കെ സുരേന്ദ്രന്‍റെ വിജയ് യാത്രയിൽ അമിത് ഷായും യോഗി ആദിത്യനാഥും കൂടുതല്‍ ദിവസം പങ്കാളികളാകും. സമാപന സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയേക്കും.

സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ്‌ യാത്ര ഉദ്ഘാടനം ചെയ്യാന്‍ ഫെബ്രുവരി 21 ന് എത്തുന്ന യോഗി ആതിഥ്യനാഥ് കൂടുതല്‍ ദിവസം ജാഥയില്‍ പങ്കാളിയായേക്കും. പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെത്തും. ജാഥയില്‍ അദ്ദേഹവും പങ്കാളിയായേക്കുമെന്നാണ് സൂചന. യാത്ര ഫെബ്രുവരി 20നാണ് നേരത്തെ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും യോഗിയുടെ സൗകര്യാര്‍ത്ഥമാണ് ഫെബ്രുവരി 21ലേക്ക് മാറ്റിയത്. യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പേള്‍ സമ്മേളനത്തിലേക്ക് പ്രധാനമന്ത്രിയെ എത്തിക്കാനാണ് നീക്കം.

By Divya