ഷാർജ:
കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിനെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ”വര്‍ക്ക് ഫ്രം ഹോം’സൗകര്യം അനുവദിച്ച് ഷാര്‍ജ. ഫെബ്രുവരി 14 മുതല്‍ ഇത് നിലവില്‍ വരുമെന്ന് ഷാര്‍ജ ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
ഇതുസംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. എത്ര ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്ന് അതത് വകുപ്പുകള്‍ക്ക് തീരുമാനിക്കാം. എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിക്കാം. പക്ഷേ, ആകെ ശേഷിയുടെ പകുതി മാത്രമെ ഓഫിസില്‍ നേരിട്ട് ഹാജരാകാന്‍ പാടുള്ളൂ. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ എല്ലാ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.