Thu. Jan 23rd, 2025
തിരുവനന്തപുരം:

നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ വിമർശിച്ച് സിപിഐ. മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്നാണ് സിപിഐ വിമർശനം. നിയമവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുത നിലപാട് വേണ്ടെന്നും ഉദ്യോഗാർത്ഥികളുടെ സമരങ്ങളെ മന്ത്രിയടക്കം വിമർശിച്ചത് തെറ്റാണെന്നുമാണ് സിപിഐ നിലപാട്.

യുവാക്കൾ സർക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുയർന്നു.

By Divya