Mon. Dec 23rd, 2024
തിരുവനന്തപുരം:

മലപ്പുറത്ത് കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എംഎസ്പി ആസ്ഥാനം കേന്ദ്രീകരിച്ചാണ് അക്കാദമി നിലവിൽ വരിക. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രൂപത്കരിച്ചതിന്‍റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സംരംഭം. പ്രശസ്ത ഫുട്‌ബോള്‍ താരവും പോലീസ് സേനയുടെ ഭാഗവുമായ ഐഎംവിജയനെ ഫുട്‌ബോള്‍ അക്കാദമി ഡയറക്ടറായി നിയമിക്കും. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

By Divya