Wed. Jan 22nd, 2025
ദില്ലി:

റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിനിടെ മരിച്ച കർഷകൻ നവറീത്സിങ്ങിന്റെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു. നവറീതിന്റെ മരണത്തെ സംബന്ധിച്ച് പൊലീസ് പറയുന്ന വിശദീ
കരണം വിശ്വസിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കർഷകന്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ട്രാക്ടർ മറിഞ്ഞുള്ള അപകടത്തിൽ കർഷകൻ മരിച്ചെതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

By Divya