തിരുവനന്തപുരം:
എന്‍സിപി പിളര്‍പ്പിലേക്കെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. മാണി സി കാപ്പനെതിരെ ദേശീയ നേതൃത്വത്തെ പരാതിയറിയിച്ച് എകെ ശശീന്ദ്രന്‍ വിഭാഗം. കാപ്പന്‍ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നാണ് പരാതി. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും മുന്നണിമാറ്റത്തില്‍ താല്‍പര്യമില്ലെന്നും ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു.
അതേസമയം, ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു കാപ്പന്‍.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്ന് വിജയം നേടിയതെന്ന് കാപ്പന്‍ പറഞ്ഞു. പാലായിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കക്ഷി തന്നോട് ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. താനാണെങ്കിൽ കാണിച്ചേനെയെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. അതേസമയം, മുന്നണി മാറ്റത്തില്‍ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിലപാട് എടുക്കില്ലയെന്നും ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും പ്രതികരിച്ചു. നാളെയാണ് എന്‍സിപി മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുക.
https://www.youtube.com/watch?v=pY_l89raB3c