Mon. Dec 23rd, 2024
Transgender Sneha

കണ്ണൂര്‍:

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്നായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ ജനവിധി തേടിയത്. തോട്ടട സ്വദേശിയാണ്.

ഇന്നലെ വൈകീട്ടാണ് സംഭവം. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് ശേഷം ഗുരുതരമായി പൊള്ളലേറ്റ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയല്ല.

പൊലീസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തി. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് വ്യക്തമാക്കി.

https://www.youtube.com/watch?v=-hnfPzGs6_c

 

 

By Binsha Das

Digital Journalist at Woke Malayalam