Thu. Oct 9th, 2025 10:55:29 PM
ന്യൂദല്‍ഹി:

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ സമര ജീവികളാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രോണി ജീവി ആണെന്നാണ് രാഹുലിന്റെ പരാമര്‍ശം.രാജ്യത്തെ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്ക് വില്‍ക്കുന്നയാളെ ക്രോണി ജീവി എന്ന് വിളിക്കും രാഹുല്‍ ട്വിറ്ററിലെഴുതി.

മോദിയുടെ വിവാദപരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു.
സമരജീവി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നെന്നും ചിദംബരം പറഞ്ഞു.കര്‍ഷക പ്രതിഷേധത്തെ ആക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രി കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ചത്.

കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു

By Divya