Thu. Apr 18th, 2024
മ​സ്​​ക​ത്ത്​:

ഒ​മാ​നി​ൽ ഡ്രൈ​വ​ർ ത​സ്​​തി​ക​യി​ലെ വി​സ പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​ന്​ പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡ്രൈ​വ​ർ വി​സ പു​തു​ക്കു​ന്ന​തി​ന്​ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. ജൂ​ൺ ഒ​ന്നു മു​ത​ൽ പു​തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലൈ​റ്റ്, ഹെ​വി തു​ട​ങ്ങി വി​സ​യി​ലു​ള്ള പ്ര​ഫ​ഷ​ന്​ അ​നു​യോ​ജ്യ​മാ​യ ലൈ​സ​ൻ​സാ​ണ്​ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. ഇ​തു​വ​രെ ഡ്രൈ​വ​ർ വി​സ പു​തു​ക്കാ​ൻ സാ​ധു​വാ​യ ലൈ​സ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

ഡ്രൈ​വ​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​രി​ച്ച വി​ഭാ​ഗ​ങ്ങ​ളി​ലെ വി​സ പു​തു​ക്കി ല​ഭി​ക്കു​ക​യു​മി​ല്ല. ജ​നു​വ​രി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഇ​ന്ധ​നം, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യോ​ൽ​പ​ന്നം എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മേ പാ​ടു​ള്ളൂ. സ്വ​ദേ​ശി​ക​ൾ മു​ഴു​സ​മ​യ ചു​മ​ത​ല​യി​ലു​ള്ള ചെ​റു​കി​ട ഇ​ട​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യോ​ൽ​പ​ന്നം എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ വി​ദേ​ശി ഡ്രൈ​വ​ർ​മാ​രെ ജോ​ലി​ക്ക്​ വെ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

By Divya