കൊച്ചി:
മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി ബി കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ച് ഭാര്യ. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി.
സുപ്രീം കോടതി വിധി പ്രകാരം ഒരു ജഡ്ജിക്കെതിരേ കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. അതിനാലാണ് യുവതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. മുന്‍ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
ഇതിനിടെ, കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു. ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി എന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റിസ്. ബി കെമാല്‍ പാഷ പ്രതികരിച്ചു.
https://www.youtube.com/watch?v=W0WasHDoJcw&feature=youtu.be