Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മതത്തിന്റെ പേരില്‍ ബിജെപി നടത്തുന്ന വേര്‍തിരിവിനെതിരെയും കശ്മീരികളോട് പുലര്‍ത്തുന്ന വിവേചനത്തിനെതിരെയും മുന്‍ പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ കുറിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയും ഫാറൂഖ് അബ്ദുള്ള ശക്തമായ ഭാഷയിലാണ് ലോക്‌സഭയില്‍ പ്രതികരിച്ചത്.

‘നിങ്ങളില്‍ സര്‍ദാര്‍ പട്ടേലിനെ കണ്ടവര്‍ എത്രപേരുണ്ട്? ഗാന്ധിജിയെ കണ്ടവര്‍ എത്രപേരുണ്ട്? ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ പിതാവ് നെഹ്‌റുവിന്റെ കാലത്ത് വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ മരിക്കുന്നതുവരെ നെഹ്‌റുവിനെക്കുറിച്ച് ഒരക്ഷരം മോശമായി പറഞ്ഞിട്ടില്ല. ഈ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹാരഥന്മാരായ മുന്‍ നേതാക്കളെക്കുറിച്ച് എന്തും പറയാമെന്നും പ്രചരിപ്പിക്കാമെന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് അജ്ഞതയാണ്,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

By Divya