Mon. Dec 23rd, 2024
മുൻവിധിയില്ലാതെ അഭിപ്രായങ്ങൾ സ്വീകരിക്കണം, അഭിപ്രായ സ്വാതന്ത്ര്യം ലഘിക്കില്ല: നിലപാടറിയിച്ച് ട്വിറ്റർ

ന്യു ഡൽഹി:

ഇന്ത്യയുടെ ഐടി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ തടയുന്നതിൽ അടുത്തിടെ ചില നടപടികൾ സ്വീകരിച്ചിട്ടും “മാധ്യമ സ്ഥാപനങ്ങൾ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ” എന്നിവ ഉൾപ്പെടുന്ന അക്കൗണ്ടുകൾ തടഞ്ഞിട്ടില്ലെന്ന് ട്വിറ്റർ ബുധനാഴ്ച രാവിലെ അറിയിച്ചു.

അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വിറ്റര്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.   കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഐടി ആക്റ്റ് സെക്ഷന്‍ 69 എയ്ക്ക് കീഴില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിവിധ ഉത്തരവുകളാണ് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചത് എന്ന് ട്വിറ്റര്‍ പറയുന്നു.

https://youtu.be/GFv-NjBzSw8