Mon. Dec 23rd, 2024
ചെന്നൈ:

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് വി കെ ശശികല. തന്നെ തളര്‍ത്താനാകില്ലെന്നും ശശികല പറഞ്ഞു.അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തിരിച്ച് തമിഴ്‌നാട്ടിലേക്ക് തിരിച്ച് വരുന്ന തന്നെ അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞതെന്നും ശശികല പറഞ്ഞു.

തന്റെ നീക്കം കാത്തിരുന്നു കാണാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ച വി കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെയും അനുയായികളുടെയും വാഹനവ്യൂഹമാണ് പൊലീസ് തടഞ്ഞത്.

By Divya