ജിദ്ദ:
പോലീസിനോട് സംസാരിക്കുമ്പോൾ ഡ്രൈവർ മാസ്ക് മാറ്റിയാൽ നിയമലംഘനമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ അൽശൽഹൂബ് പറഞ്ഞു. ഡ്രൈവിങ്, യാത്രാവേളയിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രാലയ വക്താവ്.വാഹനത്തിലെ യാത്രക്കാർ ഒരു കുടുംബത്തിൽ പെട്ടവരല്ലെങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കണം.
ഒറ്റക്ക് കാറിൽ യാത്രചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ, വാഹനം നിർത്തി ആളുകളുമായി കൂടിക്കാഴ്ച നടത്തുകയോ തിരിച്ചറിയൽ കാർഡ് പരിശോധനക്കായി സുരക്ഷ ഉദ്യോഗസ്ഥർ മുമ്പാകെ നിർത്തുേമ്പാഴോ മാസ്ക് ധരിച്ചിരിക്കണം. സുരക്ഷ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് ഒത്തുചേരലായി കണക്കാക്കുന്നതിനാലാണ് മാസ്ക് ധരിക്കാതിരിക്കൽ ലംഘനമായി കണക്കാക്കുന്നത്.