Fri. Apr 19th, 2024
തി​രു​വ​ന​ന്ത​പു​രം:

ആ​ദ്യ ഡോ​സ് കൊവി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ കൊവിഡ്. ഡോ ​മ​നോ​ജ് വെ​ള്ള​നാ​ടി​നാ​ണ്​ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും തു​ട​ർ​ന്നും എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നെങ്കി​ലും പോ​സി​റ്റീവ് ആ​ണെ​ന്ന​റി​യാ​ത്ത ഒ​രു രോ​ഗി​യു​മാ​യു​ള്ള നി​ര​ന്ത​ര സ​മ്പ​ർ​ക്ക​മാ​കാം രോ​ഗ​പ്പ​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഡോ​ക്ട​ർ ഫേ​സ്ബു​ക്ക്​ പോ​സ്റ്റി​ൽ കു​റി​ച്ചു.

‘ഞാ​ൻ വാ​ക്സി​ൻ ആ​ദ്യ ഡോ​സാ​ണ് എ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ ഡോ​സു​മെ​ടു​ത്ത് 14 ദി​വ​സം ക​ഴി​ഞ്ഞാ​ലേ വാ​ക്സി​ൻറെ ഗു​ണ​ഫ​ലം പൂ​ർ​ണ​മാ​യും കി​ട്ടൂ. അ​തി​നു​ള്ള സ​മ​യ​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ഇ​തി​ൽ വാ​ക്സി​ൻറെ കാ​ര്യ​ക്ഷ​മ​ത​യെ സം​ശ​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഈ ​വാ​ക്സി​നി​ൽ കൊവി​ഡ് വൈ​റ​സേ​യി​ല്ല.അ​തു​കൊ​ണ്ട് വാ​ക്സി​ൻ കാ​ര​ണ​മാ​ണോ രോ​ഗം വ​ന്ന​ത് എ​ന്ന സം​ശ​യ​ത്തി​നും അ​ടി​സ്ഥാ​ന​മി​ല്ല. വാ​ക്സി​നി​ലൂ​ടെ രോ​ഗം പ​ക​രി​ല്ല. വാ​ക്സി​നേ​ഷ​നു ശേ​ഷം ഒ​രാ​ൾ​ക്ക് രോ​ഗം വ​ന്നെ​ങ്കി​ൽ, രോ​ഗാ​ണു പു​തു​താ​യി ശ​രീ​ര​ത്തി​ൽ ക​യ​റി​യ​താ​ണെ​ന്നാ​ണ് അ​തി​ന​ർ​ത്ഥം.

By Divya