Mon. Dec 23rd, 2024
ചെന്നൈ:

ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ്​ റൺചേസ്​ തേടിയിറങ്ങിയ ഇന്ത്യക്ക്​ 227 റൺസിന്‍റെ കനത്ത തോൽവി. വിജയത്തിനായി ബാറ്റ്​ ചെയ്യണമോ സമനിലക്കായി കളിക്ക​ണമോയെന്ന ഗെയിം പ്ലാൻ ഇല്ലാതെയെത്തിയ ഇന്ത്യൻ ബാറ്റിങ്​ നിര ഇംഗ്ലീഷുകാർക്ക്​ മുമ്പിൽ കവാത്ത്​ മറന്നു. ഇന്ത്യയെ 192 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട്​ വമ്പൻ വിജയത്തോടെ പര്യടനം ആഘോഷമാക്കിത്തുടങ്ങി.

നാലുവിക്കറ്റ്​ വീതമെടുത്ത ​വെറ്ററൻ പേസ്​ ബൗളർ ജെയിംസ്​ ആൻഡേഴ്​സണും സ്​പിന്നർ ജാക്ക്​ ലീഷുമാണ്​ ഇന്ത്യയെ എറിഞ്ഞിട്ടത്​. 50 റൺസെടുത്ത ശുഭ്​മാൻ ഗില്ലും 72 റൺസെടുത്ത വിരാട്​ കോഹ്​ലിയുമാണ്​ ഇന്ത്യൻനിരയിൽ ചെറുത്തുനിന്നത്​.

By Divya