തിരുവനന്തപുരം:
ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് കൊവിഡ്. ഡോ മനോജ് വെള്ളനാടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എല്ലാ മുൻകരുതലുകളും തുടർന്നും എടുക്കുന്നുണ്ടായിരുന്നെങ്കിലും പോസിറ്റീവ് ആണെന്നറിയാത്ത ഒരു രോഗിയുമായുള്ള നിരന്തര സമ്പർക്കമാകാം രോഗപ്പകർച്ചക്ക് കാരണമെന്ന് കരുതുന്നതായി ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ഞാൻ വാക്സിൻ ആദ്യ ഡോസാണ് എടുത്തത്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലേ വാക്സിൻറെ ഗുണഫലം പൂർണമായും കിട്ടൂ. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് ഇതിൽ വാക്സിൻറെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമില്ല. ഈ വാക്സിനിൽ കൊവിഡ് വൈറസേയില്ല.അതുകൊണ്ട് വാക്സിൻ കാരണമാണോ രോഗം വന്നത് എന്ന സംശയത്തിനും അടിസ്ഥാനമില്ല. വാക്സിനിലൂടെ രോഗം പകരില്ല. വാക്സിനേഷനു ശേഷം ഒരാൾക്ക് രോഗം വന്നെങ്കിൽ, രോഗാണു പുതുതായി ശരീരത്തിൽ കയറിയതാണെന്നാണ് അതിനർത്ഥം.