Wed. Jan 22nd, 2025
വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

കോട്ടയം:

കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിൽ വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍മേഖലാ സൂപ്രണ്ട് വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്തത്.  തലയാഴം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

ഡിവൈ.എസ്.പി. വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്.ദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ., പ്രസന്നകുമാര്‍, അനില്‍ കുമാര്‍ റ്റി.കെ. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

https://youtu.be/F_VMBPA20bY