Thu. Dec 19th, 2024
മുംബൈ:

ബാങ്ക് സർവീസുകൾക്കെതിരെ ഉപഭോക്താക്കൾ സമർപ്പിച്ച പരാതികളുടെ എണ്ണം 57 ശതമാനം ഉയർന്ന് 3.08
ലക്ഷത്തിലെത്തിയെന്ന് റിസർവ് ബാങ്ക്. 2020 ജൂൺ 30 വരെയുള്ള കണക്കാണിത്. ഓംബുഡ്‌സ്മാൻ സ്കീമുകളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 20 ശതമാനത്തോളം പരാതികളും
എടിഎമ്മുകളെയോ ഡെബിറ്റ് കാർഡുകളെയോ സംബന്ധിച്ചുള്ളതാണ്.

മൊബൈൽ, ഇലക്ട്രോണിക് ബാങ്കിങിനെ കുറിച്ചുള്ളതാണ്13.38 ശതമാനം പരാതികൾ. ഫെയർ പ്രാക്ട്രീസ് കോഡിന്റെ ലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് എണ്ണത്തിൽ മൂന്നാമത്.ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് അമ്പരപ്പിക്കുന്ന വളർച്ച പരാതികളിൽ ഉണ്ടായത്. 386 ശതമാനമാണ് പരാതികളുടെ എണ്ണത്തിലെ വർദ്ധന.

By Divya