ദോഹ:
രാജ്യത്തെ റോഡ് ശൃംഖല ആസ്തികളെ കുറിച്ചുള്ള ഫീൽഡ്ടെക്നിക്കൽ സർവേക്ക് ഗതാഗത വാർത്താവിനിമയ മന്ത്രാലയം തുടക്കം കുറിച്ചു. 20,000 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ,
പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന റോഡ്നെറ്റ്വർക്ക് ആസ്തികളെ കുറിച്ചുള്ള വിശദമായ സർവേക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുരക്ഷിതവും ഉന്നത നിലവാരത്തിലുള്ളതുമായ റോഡ് ശൃംഖല ഉറപ്പുവരുത്തുന്നതിനായി സംയോജിത റോഡ് അസെറ്റ് രൂപപ്പെടുത്തുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തു.