കുവൈത്ത് സിറ്റി:
കുവൈത്തിൽ രാത്രിയിൽ സുരക്ഷ വിന്യാസം ശക്തമാക്കി. രാത്രി എട്ട് മുതല്‍ പുലർച്ച അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങൾ അടക്കണമെന്ന മന്ത്രിസഭ തീരുമാനം നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താനാണിത്. രാത്രി ഏഴുമുതൽ രാജ്യമാകെ സുരക്ഷാ ഉദ്യോഗസ്ഥർ നിരത്തിൽ റോന്തുചുറ്റും.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിർദേശങ്ങള്‍ നൽകിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് ആഹ്വാനം ചെയ്തു.അതിനിടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്ന് വിവാഹം ഉൾപ്പെടെ എട്ട് ഒത്തുചേരലുകൾക്കെതിരെ 24 മണിക്കൂറിനിടെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.