Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കര്‍ഷക സമരം വിജയത്തില്‍ എത്തിക്കുമെന്ന് ഭരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കാര്‍ഷിക സമരം ഒരു ബഹുജന മുന്നേറ്റമാണെന്നും കാര്‍ഷിക നിയമം റദ്ദുചെയ്യുന്നതുവരെ വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അവബോധം ഉണ്ടാക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണിലും തങ്ങള്‍ എത്തുമെന്നും ടിക്കായത് വ്യക്തമാക്കി.

പ്രതിഷേധം അട്ടിമറിക്കാനായി കര്‍ഷകര്‍ക്കിടയില്‍ വിഭാഗിയത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു വിഭാഗീയത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

By Divya