Mon. Dec 23rd, 2024
ദില്ലി:

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. കാർഷിക നിയമങ്ങളിലുള്ള നിലപാടും പ്രധാനമന്ത്രി സഭയിൽ ആവർത്തിച്ചേക്കും. പതിനഞ്ച് മണിക്കൂർ നീണ്ടു നിന്ന ചർച്ചയാണ് രാജ്യസഭയിൽ നടന്നത്.
ലോക്സഭയിൽ ഇതുവരെ ചർച്ച നടത്താനായിട്ടില്ല.

ലോക്സഭയിൽ മറുപടി പറയാതെ രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് അപൂർവ്വമാണ്. ബജറ്റ് ചർച്ചയ്ക്ക് ശേഷം ലോകസഭയിൽ കാർഷിക വിഷയങ്ങൾ പരിഗണിക്കാം എന്ന സർക്കാർ നിർദ്ദേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.

By Divya